spot_imgspot_imgspot_img

ത​​മി​​ഴ്നാ​​ട്ടി​​ലെ വ്യാ​​ജമ​​ദ്യ ദുരന്തം; മരണം 34 ആയി

Date:

ചെന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​ക്കു​​റി​​ച്ചി ജി​​ല്ല​​യി​​ൽ വ്യാ​​ജമ​​ദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 109 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന വിവരം. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. അതെ സമയം വിഷമദ്യദുരന്തത്തില്‍ സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് സംഭവം നടന്നത്. വ്യാ​​​ജ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് ക​​​രു​​​ണാ​​​പു​​​ര​​​ത്ത് ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രാ​​​യ ഒ​​​രു ​​​സം​​​ഘം തൊ​​​ഴി​​​ലാ​​​ളി​​​കളാണ് മ​​​ദ്യം വാ​​​ങ്ങി​​​യ​​​ത്. മദ്യം കഴിച്ചതിനു പിന്നാലെ തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത തുടങ്ങിയവ ഇവർക്ക് അനുഭവപ്പെടുകയും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

സംഭവത്തില്‍ മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കയ്യിൽ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp