spot_imgspot_imgspot_img

മലയാള ചിത്രം ആര്‍ഡിഎക്സ്’ സിനിമയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

Date:

കൊച്ചി: ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് പരാതി നൽകിയത്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ചാണ് പരാതി.

നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഹില്‍ പാലസ് പൊലീസിനാണ് പരാതി നല്‍കിയത്. 30 ശതമാനം ലാഭവിഹിതം നൽകാമെന്നായിരുന്നു എന്നായിരുന്നു നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തത്.

ഇതു പ്രകാരം സിനിമയ്ക്കായി താൻ 6 കോടി രൂപ നൽകിയെന്നാണ് അഞ്ജന പറയുന്നത്. എന്നാൽ സിനിമ വിജയിച്ചിട്ടും പണം നൽകിയില്ലെന്നാണ് അഞ്ജന ആരോപിക്കുന്നത്. മാത്രമല്ല വ്യാജരേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp