spot_imgspot_imgspot_img

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ രാപ്പകൽ സമരം ഇന്ന്

Date:

ചിറയിൻകീഴ്: രാപ്പകൽ സമരത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മനുഷ്യ നിർമ്മിത ദുരന്ത ദൂമിയായി മുതലപ്പൊഴി മാറിയിരിക്കുകയാണെന്നും മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുന്ന സാഹചര്യത്തിലാണ് രാപ്പകൽ സമരത്തിന് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ നാളെ വൈകുന്നേരം അഞ്ചു മണിവരെയാണ് സമരം. മുതലപൊഴിയിൽ സംഘടിപ്പിച്ചിരിക്കുന്ന രാപകൽ സമരം ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരും സാമൂഹ്യ പ്രവർത്തകരും സമരത്തെ അഭിസംബോധന ചെയ്യും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കുക , മരണപ്പെട്ട മുഴുവൻമത്സ്യ തൊഴിലാളികളുടെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുക. വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിൻ്റെ ഭാഗമായി കല്ലുകൾ കൊണ്ടുപോകുന്നതിൻ്റെ ഭാഗമായി തകർത്ത പുലിമുട്ടിൻ്റെ ഭാഗം പൂർവ്വ സ്ഥിതിയിലാക്കുക , പുലിമുട്ടിൻ്റെ ഭാഗമായി ഉണ്ടായിരുന്ന കല്ലുകൾ അദാനി കടത്തി കൊണ്ടുപോയതിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപ്പകൽ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ഡി.സി.സി ജനറൽ സെക്രട്ടറി എം. ജെ ആനന്ദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം. എസ് നൗഷാദ്, ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് KR അഭയൻ, ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ബി. എസ് അനൂപ്, മണ്ഡലം പ്രസിഡൻ്റുമാരായ സുനിൽ പെരുമാതുറ , മോനി ശാർക്കര , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അൻസിൽ അൻസാരി എന്നിവർ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp