spot_imgspot_imgspot_img

മാതൃകയായി കുടുംബാരോഗ്യ കേന്ദ്രം; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാർ

Date:

പാലക്കാട്: പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരിൽ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാർ. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഒറ്റക്കെട്ടായി കരുതലൊരുക്കിയത്. ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവർത്തനത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച ആരോഗ്യ പ്രവർത്തകരെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം നേരത്തേയും രാജ്യശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. അതിലൊന്ന് കേരളത്തിലെ തന്നെ കക്കോടിയും. 2022ൽ കായകൽപ്പ് അവാർഡ്കാഷ് അക്രഡിറ്റേഷൻഎൻക്യൂഎഎസ്ഐഎസ്ഒ സർട്ടിഫിക്കേഷൻ തുടങ്ങിയ അംഗീകാരങ്ങൾ നേടിയ സ്ഥാപനം കൂടിയാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം.

കർണാടക സ്വദേശിയായ 26കാരിയ്ക്കാണ് ആരോഗ്യ പ്രവർത്തകർ തുണയായത്. ഗർഭിണിയായപ്പോൾ കർണാടകയിലാണ് രജിസ്റ്റർ ചെയ്തത്. തോട്ടം ജോലിയ്ക്കായാണ് പാലക്കാട് അനുപ്പൂരിലെത്തിയത്. തുടർപരിചരണത്തിനായി അവർ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. ആരോഗ്യവതിയായ ഗർഭിണിയ്ക്ക് ഈ മാസം 24നായിരുന്നു പ്രസവ തീയതി. ആശ പ്രവർത്തകഅങ്കണവാടി പ്രവർത്തകജെപിഎച്ച്എൻ എന്നിവർ ഇവരെ കൃത്യമായി മോണിറ്റർ ചെയ്തു.

പ്രസവം കർണാടകയിൽ വച്ച് നടത്താനായി നാട്ടിൽ പോകാൻ ഇരുന്നതാണ്. അതിനിടയ്ക്ക് കഴിഞ്ഞ ദിവസം രാവിലെ തൊഴിലിടത്തിൽ വച്ച് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തു. തൊഴിലിടത്തെ സൂപ്പർവൈസർ ഇക്കാര്യം ആശാ പ്രവർത്തകയെ അറിയിച്ചു. വിവരമറിഞ്ഞ് ഉടനെത്തിയ ആശാ പ്രവർത്തക കാണുന്നത് പൊക്കിൾകൊടി ബന്ധം വേർപെടുത്താൻ കഴിയാതെ നിസ്സഹായാവസ്ഥയിലുള്ള അമ്മയെയും കുഞ്ഞിനെയുമാണ്. ഉടൻ തന്നെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തെ വിവരമറിയിച്ചു.

മെഡിക്കൽ ഓഫീസർ കനിവ് 108 ആംബുലൻസ് വിളിച്ച് വേണ്ട സജ്ജീകരണങ്ങളൊരുക്കി. ഉടൻതന്നെ കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ്എംഎൽഎസ്പിജെഎച്ച്ഐ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. തൊട്ടു പിന്നാലെ മെഡിക്കൽ ഓഫീസറും പബ്ലിക് ഹെൽത്ത് നഴ്സും സ്ഥലത്തെത്തി. പൊക്കിൾക്കൊടി വേർപെടുത്തി അമ്മയെയും കുഞ്ഞിനെയും കനിവ് 108 ആംബുലൻസിൽ ചിറ്റൂർ താലൂക്കാശുപത്രിയിലെത്തിച്ചു. ജെപിഎച്ച്എൻആശാ പ്രവർത്തകഅങ്കണവാടി വർക്കർ എന്നിവർ വൈകുന്നേരം വരെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട സൗകര്യങ്ങൾ നൽകി. പ്രസവിച്ച യുവതിയുടെ ആത്മധൈര്യം നിലനിർത്താൻ അവരുടെ ഭാഷ അനായാസം കൈകാര്യം ചെയ്ത എംഎൽഎസ്പിയിലൂടെ സാധിച്ചു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കിരൺ രാജീവ്പബ്ലിക് ഹെൽത്ത് നഴ്സ് ഹാജിറസ്റ്റാഫ് നഴ്സ് ലാവണ്യഎംഎൽഎസ്പി അനിഷജെഎച്ച്ഐ സ്റ്റാൻലിജെപിഎച്ച്എൻ സൗമ്യആശാ പ്രവർത്തക ജ്യോതിപ്രിയഅങ്കണവാടി വർക്കർ സുശീലകനിവ് 108 ജീവനക്കാർ എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp