spot_imgspot_imgspot_img

വിനേഷ് ഫോഗട്ട് രാജ്യത്തിന്‍റെ അഭിമാനം, തടയില്ല; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

Date:

ഡൽഹി: ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് സുപ്രിംകോടതിയുടെ അനുമതി. ഏഷ്യൻ ഗെയിംസിന്‍റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി നൽകുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമെന്നും കോടതി വ്യക്തമാക്കി. ഗുസ്തിയിൽ നേടിയ നേട്ടങ്ങളിലൂടെ അവർ രാജ്യത്തിന് ബഹുമതികൾ നേടിത്തന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.

മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത് വ്യത്യസ്തമായ നിലയിലായേനെ എന്നും അവർ രാജ്യത്തിന്റെ അഭിമാനമാണ് എന്നും സുപ്രീം കോടതി പരാമർശിച്ചു. ജസ്റ്റിസ്മാരായ പി.എസ്. നരസിംബ, അലോക് അരാധേ എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്. ഈ മാസം 30, 31 തീയതികളില്‍ ആണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...
Telegram
WhatsApp