spot_imgspot_img

അർജുനായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം രാത്രി 10 മണി വരെ തുടരും

Date:

spot_img

കോഴിക്കോട്: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം രാത്രി 10 മണി വരെ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാം ഘട്ട റഡാർ ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.

പരിശോധനയിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന പ്രദേശം കണ്ടെത്തിയെന്നാണ് സംഘം അറിയിക്കുന്നത്. മണ്ണിനടിയിൽ ഉണ്ടാവാൻ 60 ശതമാനം സാധ്യത ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. കണ്ടെത്തിയാൽ ഉടൻ മണിപ്പാൽ മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസുകളും തയ്യാറാണ്. വൈകാതെ തന്നെ അർജുൻ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

സി​ഗ്നൽ ലഭിച്ച ഭാഗത്ത്‌ കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോൾ കൂടുതൽ വേഗത്തിലാക്കിയിരിക്കുകയാണ്. സിഗ്നൽ ലഭിച്ച ഈ സ്ഥലം മാർക്ക് ചെയ്താണ് മണ്ണെടുത്ത് മാറ്റുന്നത്. അതേസമയം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തി വീണ്ടും ശക്താമായ മഴ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോത്തൻകോട് സ്വദേശി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും...

മുകേഷ് ഉൾപ്പെടെഉള്ളവരുടെ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

കൊച്ചി: നടനും എം എൽ എയുമായ മുകേഷ് ഉൾപ്പടെയുള്ള സിനിമാപ്രവർത്തകർക്കെതിരെ നൽകിയ...

സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റില്‍ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് പരുക്ക്. ഇന്നലെ...

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...
Telegram
WhatsApp