തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് തല മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഒക്ടോബർ 2 ന് സംഘടിപ്പിക്കും. വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മംഗലപുരം എം.സി.എഫിൽ ബെയ്ലിങ്ങ് മെഷീൻ സ്ഥാപിച്ചുകൊണ്ട് നടത്താൻ പോത്തൻകോട് ബ്ലോക്ക് തല നിർവഹണ സമതി യോഗം തീരുമാനിച്ചു.
കൂടാതെ പോത്തൻകോട് ബ്ലോക്ക്പഞ്ചായത്തിനു കീഴിൽ വരുന്ന കഠിനംകുളം, പോത്തൻകോട് പഞ്ചായത്തുകളിൽ ടേക്ക് എ ബ്രേക്കും, അഴൂരിൽ തുമ്പൂർമുഴി, ഹരിത അംഗൻവാടി പ്രഖ്യാപനവും നടത്താൻ യോഗം തീരുമാനിച്ചു. പോത്തൻകോട് ബ്ലോക്ക് തല നിർവഹണ സമതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് അധ്യക്ഷനായി.
പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.അനിൽ , ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസ അൻസാരി ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ്. K. S.അനീജ, ആർ. അനിൽകുമാർ , വിജയകുമാരി , അംഗങ്ങളായ അനിതകുമാരി ,ഗംഗ, പ്രേംജിത് ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് തല ഉദ്യോഗസ്ഥർ, പോലീസ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.