spot_imgspot_imgspot_img

സിത്താര കൃഷ്ണകുമാറും സ്റ്റാർ സിംഗർ സൂര്യനാരായണനും ഒന്നിച്ചപ്പോൾ

Date:

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ ജഡ്ജ് ആയ പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാറും, സീസൺ പത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന സൂര്യനാരായണനും ഒരു ഗാനത്തിനു വേണ്ടി ഒന്നിച്ചപ്പോൾ എല്ലാവർക്കും കൗതുകം.പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “എന്ന ചിത്രത്തിലെ ഗാനമാണ്, സിത്താര കൃഷ്ണകുമാറും, സൂര്യനാരായണനും ചേർന്ന് ആലപിച്ചത്. വയലാർ ശരത്ചന്ദ്രവർമ്മയാണ് ഗാനരചന നിർവ്വഹിച്ചത്. അജയ് രവി സംഗീത സംവിധാനം നിർവ്വഹിച്ചു. എറണാകുളം സോണിക്ക് സ്റ്റുഡിയോയിലാണ് ഗാനം റെക്കാർഡ് ചെയ്തത്. നായികാനായകന്മാർ പങ്കെടുക്കുന്ന ഈ പ്രണയ ഗാനം ശ്രദ്ധിക്കപ്പെടും.

വയലാർ ശരത്ചന്ദ്രവർമ്മ എഴുതി,അരിസ്റ്റോ സുരേഷ് പാടി അഭിനയിക്കുന്ന മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്. കൂടാതെ നടൻ ചേർത്തല ജയൻ ആദ്യമായി സിനിമയ്ക്കു വേണ്ടി പാടുന്ന ഒരു മഴ പാട്ടും ചിത്രത്തിലുണ്ട്.ഇതെല്ലാം ചിത്രത്തെ ശ്രദ്ധേയമാക്കും.

കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു ഛായാഗ്രഹണം -വിനോദ് . ജി. മധു, ഗാന രചന – വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം – അജയ് രവി,എഡിറ്റിംഗ് – വിഷ്ണു ഗോപിനാഥ്,പ്രൊഡഷൻ കൺട്രോളർ -പ്രകാശ് ചുനക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാനവാസ് കമ്പികീഴിൽ , അസോസിയേറ്റ് ഡയറക്ടേഴ്സ്-സതീഷ് കലാഭവൻ, മെഹർ ചേരുനല്ലൂർ , ചമയം – ദിലീപ് പന്മന, സ്റ്റണ്ട് -ബ്രൂസിലി രാജേഷ്, കലാ സംവിധാനം -ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമർ -റജുലാൽ, മോഹനൻ അടൂർ,നൃത്ത സംവിധാനം – കിരൺ മാസ്റ്റർ, ജിതിൻ വെള്ളിമന, സ്റ്റിൽ – അബാ മോഹൻ, ഷാൽ വിസ്മയ, പി.ആർ.ഒ – അയ്മനം സാജൻ .

പുലിമുരുകനിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിച്ച അജാസ് നായകനാകുന്നു. ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങി ഒട്ടേറെ പരമ്പരകളിൽ ബാലതാരമായിരുന്ന ഡോ.സാന്ദ്ര നായികയാകുന്നു.ജയൻ ചേർത്തല, ശിവജി ഗുരുവായൂർ,കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, അനീഷ് രവി, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രൻ, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ജിതിൻ ശ്യാം കൃഷ്ണ, തുടങ്ങിയവരും, ഒട്ടേറെ പുതുമുഖങ്ങളും,നാടക സാംസ്കാരിക കലാകാരന്മാരും,അണിനിരക്കുന്നു. കരുനാഗപ്പള്ളി,കൊല്ലം,ആലപ്പുഴ പ്രദേശങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp