spot_imgspot_img

വെഞ്ഞാറമൂട്ടിൽ യുവാവിനെ കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

Date:

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ യുവാവിനെ കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വാമനപുരം കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്റെയും ഇന്ദിരയുടെയും മകന്‍ വിപിനാണ് മരിച്ചത്. 31 വയസായിരുന്നു.

വിപിന്റെ കിടപ്പ് മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിപിന്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്നയാളായിരുന്നുവെന്നാണ് വിവരം.

ഇന്ന് രാവിലെ വിപിൻ ഉറക്കം എണീക്കാൻ വൈകിയതിനെ തുടർന്ന് പിതാവ് കതകില്‍ തട്ടിവിളിച്ചു. എന്നാൽ യാതൊരു പ്രതികരണവും ലഭിക്കാത്തതിനെ തുടർന്ന് ജനൽ പാളി തുറന്നു നോക്കിയപ്പോഴാണ് തറയിൽ രക്തം തളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വീട്ടിലെ മറ്റംഗങ്ങളുടെ സഹായത്തോടെ കതകിലെ പൂട്ട് പൊളിച്ച് ഇവർ അകത്ത് കയറുകയായിരുന്നു. അപ്പോഴാണ് രക്തത്തിൽ കുളിച്ച നിലവിൽ വിപിന്റെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp