spot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരം

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. സ്‌ട്രോക്ക് ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70 വയസുകാരനാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് മാറ്റിത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവുള്ള ചികിത്സാ രീതിയാണ് മെഡിക്കൽ കോളേജിൽ അടിയന്തരമായി ചെയ്തത്. വിജയകരമായി ചികിത്സ പൂർത്തിയാക്കി രോഗി സുഖം പ്രാപിച്ചു വരുന്നു. മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസമാണ് കൈകാലുകൾക്ക് സ്വാധീനക്കുറവുമായി 70 വയസുകാരനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ സ്‌ട്രോക്ക് ആണെന്ന് കണ്ടെത്തി. ഉടൻ തന്നെ വിദഗ്ധ പരിശോധനകൾ നടത്തി കട്ടപിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ചികിത്സ നൽകി. അതിന് ശേഷം വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനായി മെക്കാനിക്കൽ ത്രോമ്പക്ടമി ചികിത്സ നടത്തി. വിജയകരമായ പ്രൊസീജിയറിന് ശേഷം രോഗി നിരീക്ഷണത്തിലാണ്.

ഇമറിറ്റസ് പ്രൊഫസർ ഡോ. തോമസ് ഐപ്പ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ചിത്ര, ഡോ. റാം മോഹൻ, ഡോ. സുനിൽ ഡി, ഡോ. ആർ. ദിലീപ്, ഡോ. പ്രവീൺ പണിക്കർ, ഡോ. രമ്യ പി., ഡോ. വിനീത വി.എസ്. എന്നിവരടങ്ങുന്ന ടീമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്. മെക്കാനിക്കൽ ത്രോമ്പക്ടമി നടത്തിയ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് സെന്ററിന്റേയും സ്ട്രോക്ക് കാത്ത് ലാബിന്റേയും നോഡൽ ഓഫീസറായ ഡോ. ആർ. ദിലീപിന്റെ നേതൃത്വത്തിലുള്ള ടീമിൽ ഡോ. അനന്ത പത്ഭനാഭൻ, ഡോ. ടോണി, ഡോ. നിഖില, ജിത, വിഷ്ണു, ജയകൃഷ്ണ എന്നിവർ ഉൾപ്പെട്ടിരുന്നു.

ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ബാഹ്യ സഹായമില്ലാതെ നമ്മുടെ ഡോക്ടർമാർ മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തെ കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററായി (സമഗ്ര പക്ഷാഘാത പരിചരണ വിഭാഗം) വികസിപ്പിച്ചെടുത്തിരുന്നു. ലോക പ്രശസ്ത ഇന്റർവെൻഷൻ ന്യൂറോളജിസ്റ്റ് ഡോ. സാക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള SNIF മായി ചേർന്ന് ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. പുതിയ ചികിത്സാ സംവിധാനങ്ങൾ മികച്ച രീതിയിൽ വൈദഗ്ധ്യത്തോടെ ചെയ്യാൻ കഴിയുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അശാന്തികള്‍ക്കിടയില്‍ വെളളിവെളിച്ചമായി ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാറുന്നു: ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്

പോത്തൻകോട് : അശാന്തി പര്‍വ്വങ്ങള്‍ പലപ്പോഴും ഇരുണ്ടകാര്‍മേഘങ്ങള്‍ പോലെ നമ്മുടെയൊക്കെ മുകളിലേക്ക്...

യുണീക്ക് ട്രാവല്‍ കോര്‍പ്പറേഷന്‍റെ ടെക്നോളജി പ്ലാറ്റ് ഫോം നവീകരിക്കുന്നതിനായി ഐബിഎസുമായി പങ്കാളിത്തത്തില്‍

തിരുവനന്തപുരം: സാന്‍ഡല്‍സ് ആന്‍ഡ് ബീച്ച് റിസോര്‍ട്ടുകളുടെ ലോകമെമ്പാടുമുള്ള പ്രതിനിധിയായ യുണീക്ക് ട്രാവല്‍...

വുമൻസ് ട്വൻ്റി 20യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

തിരുവനന്തപുരം: ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല...

കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍...
Telegram
WhatsApp