spot_imgspot_img

ജി.എസ്.ടി രജിസ്ട്രേഷൻ: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8 മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു.

യഥാർത്ഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ആധാർ, പാൻ കാർഡുകൾ തുടങ്ങിയ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത് വ്യാജ രജിസ്ട്രേഷൻ എടുത്ത് വ്യാജ ബില്ലിങ്ങിലൂടെ അനധികൃതമായി ഇന്പുട് ടാക്‌സ് ക്രെഡിറ്റ് നേടി നികുതി വെട്ടിപ്പ് നടത്തുന്ന പ്രവണത രാജ്യത്തുടനീളം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരളത്തിലും ഇത്തരം വ്യാജ രജിസ്‌ട്രേഷനിലൂടെയുള്ള കോടികളുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് വേണ്ടിയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സംസ്ഥാനത്ത് പ്രാബല്യത്തിൽ കൊണ്ട് വന്നത്.

2023 നവംബറിൽ പുതുച്ചേരി, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷൻ നടപ്പിലാക്കിയതിന്റെ ഫലമായി വ്യാജ രജിസ്‌ട്രേഷനുകളിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മറ്റിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായത് . രജിസ്‌ട്രേഷനായി അപേക്ഷ സമർപ്പിക്കുന്ന യഥാർത്ഥ നികുതിദായകർ അല്ലാത്തവരെ കണ്ടെത്തി അത്തരം അപേക്ഷകൾ നിരസിക്കാനും, നികുതി വെട്ടിപ്പുകാരെ തടയാനും ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സഹായിക്കും.

ഡാറ്റാ വിശകലനത്തിൻറെയും, റിസ്‌ക് പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിലാണ് കോമൺ പോർട്ടലിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ആധാർ ഓതൻറിക്കേഷനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഹൈ റിസ്‌ക് കേസുകളിൽ ബയോമെട്രിക് ആധാർ ഓതൻറിക്കേഷനും, മറ്റ് കേസുകളിൽ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുമാണ് നടപ്പിലാക്കുന്നത്.

കോമൺ പോർട്ടലിൽ ഫോം GST REG-01-ൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകന് ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുള്ള ലിങ്ക് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജി.എസ്.ടി സുവിധ കേന്ദ്രം (GSK) സന്ദർശിക്കാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ഇ- മെയിലിൽ ലഭിക്കും.

ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുള്ള ലിങ്ക് അപേക്ഷകന് ലഭിച്ചാൽ, അപ്രകാരം ലഭിച്ച ലിങ്കിൽ അപേക്ഷകന് ക്ലിക്ക് ചെയ്ത് പ്രക്രിയ പൂർത്തിയാക്കാം. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജിഎസ്ടി സുവിധ കേന്ദ്രം (GSK) സന്ദർശിക്കാനുള്ള സന്ദേശത്തോടുകൂടിയ ഇ-മെയിൽ ലഭിക്കുകയാണെകിൽ , ഇ-മെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിയുക്ത GSK സന്ദർശിക്കാൻ അപേക്ഷകൻ അപ്പോയിൻറ്‌മെന്റ് / സ്ലോട്ട് ബുക്ക് ചെയ്യേണ്ടതുണ്ട്.

അപ്പോയിൻറ്‌മെന്റ് / സ്ലോട്ട് ബുക്ക് ചെയ്തതിന് ശേഷം, അപേക്ഷകന് ഇ-മെയിൽ വഴി അപ്പോയിൻറ്‌മെൻറിൻറെ സ്ഥിരീകരണം ലഭിക്കുന്നു . അപേക്ഷകന് അപ്രകാരം തിരഞ്ഞെടുത്ത സൗകര്യപ്രദമായ തീയതിയിലും സമയത്തും നിയുക്ത GSK സെന്ററുകൾ സന്ദർശിച്ച് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്താൻ കഴിയും.

ജിഎസ്ടി സുവിധ കേന്ദ്രം (GSK) സന്ദർശിക്കുന്ന സമയത്ത്, അപേക്ഷകൻ അപ്പോയിൻറ്‌മെന്റ് സ്ഥിരീകരണ ഇ-മെയിലിൻറെ പകർപ്പ് (ഹാർഡ് കോപ്പി /സോഫ്റ്റ് കോപ്പി ), ഇ-മെയിലിൽ സൂചിപ്പിച്ചിരിക്കുന്ന അധികാര പരിധിയുടെ വിശദാംശങ്ങൾ ,ആധാർ കാർഡും പാൻ കാർഡും ( ഒറിജിനൽ പകർപ്പുകൾ), അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്ത ഒറിജിനൽ രേഖകൾ എന്നിവ കൊണ്ട് വരേണ്ടത്തുണ്ട്. രേഖകൾ കൃത്യമാണെങ്കിൽ ബയോമെട്രിക് ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും GSK-യിൽ പൂർത്തിയാക്കാം . കോമൺ പോർട്ടലിൽ ഫോം GST REG -01 ൽ അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ ബയോമെട്രിക് ആധാർ ഓതൻറിക്കേഷൻ പൂർത്തിയാക്കണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം....

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....

ചിറയിൻകീഴിൽ യുവാവിനെ കുത്തികൊന്ന സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...
Telegram
WhatsApp