തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി നടത്തിവരുന്ന ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഏഴാമത്തെ ഭവനത്തിന്റെ തറക്കല്ലിട്ടു.
കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പഠിക്കുന്ന ആമിനയ്ക്കും സഹോദരൻ ആസിഫിനും അടച്ചുറപ്പുള്ള വീടിനായിട്ടാണ് ഇവർ കൈകോർതിരിക്കുന്നത്. കലാനികേതൻ സാംസ്കാരിക സമിതിയുടെയും, KPRA യുടെയും ചെയർമാൻ എം എ ലത്തീഫ് തറക്കല്ലിട്ടു. കഴക്കൂട്ടം എസിപി പി.നിയാസ്,കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി,വയലിൽകട മസ്ജിദ് ഇമാം മുഹമ്മദ് കുഞ്ഞ്,പഞ്ചായത്തംഗം ശ്രീചന്ദ് എസ്, സമിതി ഭാരവാഹികളായ ടി. നാസർ,അനിൽ ലത്തീഫ്,കടവിളാകം നിസാം, അസീം ജാവ കോട്ടജ്, കല്ലൂർ നിസ്സാർ, മദ്രസ സെക്രട്ടറി സജാദ് ,തൻസീർ,സൂപ്പർവൈസർ യു.ഷജീർ , റാഫി ആലായി,എച്ച്. നവാസ് തുടങ്ങിയവർ സംസാരിച്ചു.