spot_imgspot_imgspot_img

വിമൻസ് അണ്ടർ 19 ഏകദിനം : ത്രിപുരയെ തകർത്ത് കേരളം

Date:

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 190 റൺസിനാണ് കേരളം ത്രിപുരയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 67 റൺസിന് എല്ലാവും പുറത്താവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ശ്രദ്ധ സുമേഷും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 33ഉം ശ്രദ്ധ 47ഉം റൺസെടുത്തു. സ്കോർ 90ൽ നില്ക്കെ ഇരുവരും പുറത്തായെങ്കിലും തുടർന്നെത്തിയ ശീതൾ വി ജെയുടെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് തുണയായി.

48 പന്തുകളിൽ 53 റൺസെടുത്ത ശീതൾ റണ്ണൌട്ടാവുകയായിരുന്നു. തുടർന്നെത്തിയ ഇസബെൽ, നിയ നസ്നീൻ, ഗൌരി നന്ദന എന്നിവരുടെ ഇന്നിങ്സുകളും കേരളത്തിന് കരുത്തായി. ഇസബെൽ 27ഉം, നിയ നസ്നീൻ 30ഉം, ഗൌരി നന്ദന 25ഉം റൺസെടുത്തു. ത്രിപുരയ്ക്ക് വേണ്ടി മധുമിത സർക്കാരും ആൻ്റ റാണിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര ബാറ്റിങ് നിര കേരള ബൌളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 14 റൺസെടുത്ത ഓപ്പണർ അഷ്മിത ദേബ്നാഥ് മാത്രമാണ് രണ്ടക്കം കടന്നത്. 33.5 ഓവറിൽ 67 റൺസിന് ത്രിപുര ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി ഇസബെൽ, നിയ നസ്നീൻ, ഇഷിത, ഇഷ ജോബിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp