spot_imgspot_imgspot_img

തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് വിമുക്തഭടനെ അതിക്രൂരമായി മർദിച്ചത്. കാട്ടാക്കട ആര്യങ്കോടുള്ള വസ്ത്ര വ്യാപാര സ്ഥാപനതത്തിൽ വച്ചാണ് സംഭവം നടന്നത്. കടയുടമയായ കുറ്റിയാണിക്കാട് സ്വദേശി സജിയ്ക്കും വിമുക്ത ജവാന്‍ സജികുമാറിനുമാണ് മർദനമേറ്റത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കടയില്‍ എത്തിയ  മൂന്നംഗ സംഘം സാധനം വാങ്ങിയതിനു ശേഷം പൈസ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റ സജി കുമാറിനെയും ബന്ധുവിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...
Telegram
WhatsApp