spot_imgspot_img

മയക്കുമരുന്ന് വ്യാപനം തടയാൻ സർക്കാരുകൾ ഇഛാശക്തിയോടെ ഇടപെടണം: ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ

Date:

തിരുവനന്തപുരം: സമൂഹത്തിൽ ഇന്നുള്ള മയക്കുമരുന്നുകളുടെ വ്യാപനം തടയാൻ സർക്കാരുകൾ ഇഛാശക്തിയോടെ ഇടപെടണമെന്ന് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ. സൗരക്ഷിക തിരുവനന്തപുരം ജില്ല കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മാർത്ഥതയോടെയും സമൂഹത്തോട് പ്രതിബദ്ധതയോടും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ഒരു സ്ഥാനത്ത് ഇരുന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ ഋഷിരാജ് സിങ്ങിനെ പോലുള്ളവർ മയക്കുമരുന്നിനെതിരെ ശക്തമായ നടപടി എടുത്തിരുന്നു.

അത്തരം ഉദ്യോഗസ്ഥർക്ക് തുടർച്ചയായി ഒരു സ്ഥാനത്തിരുന്ന് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിവിശേഷവുമുണ്ട്. സർക്കാർ വിചാരിച്ചാൽ ഇതെല്ലാം നിയന്ത്രിക്കാൻ സാധിക്കും. സർക്കാരുകളുടെ ഇഛാശക്തിയില്ലാത്തതാണ് പല നടപടിയും പരാജയപ്പെടാൻ കാരണം.

കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ

മറ്റ് ഏതെങ്കിലും രാജ്യത്തെ സ്ഥിതിവിശേഷം വച്ചു കൊണ്ടുള്ള പ്രവർത്തന പദ്ധതി നമ്മുടെ രാജ്യത്ത് ഫലപ്രദമാവുകയില്ല. അതാത് രാജ്യത്തെ സാഹചര്യമനുസരിച്ചുള്ള പ്രത്യേക പദ്ധതികളാണ് ഉണ്ടാകേണ്ടത്. അടുത്ത തലമുറയ്ക്ക് സുഖകരമായി ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. അതിനുള്ള പ്രവർത്തനം ബാലാവകാശ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംഘടനകൾ ഒരുമിച്ച് നിന്ന് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഉണ്ടായിരുന്ന തനതായ ഭക്ഷണശീലം മാറ്റിയതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സൗരക്ഷിക സംസ്ഥാന ജനറൽ സെക്രട്ടറി ജി. സന്തോഷ്കുമാർ പറഞ്ഞു.

പരിഷ്ക്കാരത്തിൻ്റെ പേരിൽ നമ്മൾ കഴിക്കേണ്ടതായ ഭക്ഷണം മാറ്റിവച്ചു. പകരം ജങ്ക് ഫുഡിലേക്കും വിദേശ ഭക്ഷണ സംസ്കാരത്തിനും പുറകേപോയി. അതാണ് ഇന്നത്തെ ആരോഗ്യ മേഖലയിൽ കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണം. കുഴഞ്ഞുവീണ മരണങ്ങൾ ഇന്ന് കുട്ടികൾക്കിടയിലും വർധിച്ചിരിക്കുന്നു.. കുട്ടികൾ വഴി തെറ്റി പോകാതിരിക്കാനും വഴിതെറ്റിപോയവരെ തിരികെ കൊണ്ടുവരാനും നമ്മൾ ശ്രമിക്കേണ്ടതുണ്ട്. ബാലസൗഹൃദലോകം കെട്ടിപ്പടുക്കുന്നതിനാണ് സൗരക്ഷിക നിരന്തരം പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗരക്ഷിക സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ശ്രീകാര്യം വിഷയാവതരണം നടത്തി ചർച്ചകൾക്ക് നേതൃത്വം നൽകി.

ബാലഗോകുലം മഹാനഗർ അധ്യക്ഷൻ ടി.എസ്. രാജൻ, ബാലാവകാശ കമ്മിഷൻ മുൻ പിആർഒ ആർ. വേണുഗോപാൽ , ഡോ. ഉഷ കണ്ടസ്വാമി, ആകാശ് രവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

സൗരക്ഷിക ജില്ല അധ്യക്ഷൻ ഡോ. ശങ്കർറാം അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ ആർ. സതീഷ് ചന്ദ്രൻ, അഡ്വ. ആർ.സി. പ്രകാശ്, ഡോ. ഹിരൺ വി.ആർ., എസ്. എസ്. ശാരിക എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇംഗ്ലണ്ട്...

തിരുവനന്തപുരം കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ...

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് റെഡ‍് സോണായി പ്രഖ്യാപിച്ചു....

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം...
Telegram
WhatsApp