
കൊച്ചി: കാക്കനാട് കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടിത്തം. പോപ്പുലർ ഹുണ്ടായ് കാർ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്.
കൈപ്പടമുകളിലുള്ള കാര്‍ സര്‍വ്വീസ് സെന്ററിനാണ് തീപിടിച്ചത്. വ‍്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.


