
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കല്ലമ്പലം ചാത്തൻപാറയിൽ വച്ചാണ് അപകടം നടന്നത്. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ ആണ് മരിച്ചത്. 27 വയസായിരുന്നു.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ടൂറിസ്റ്റ് ബസ് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ടൂറിസ്റ്റ് ബസിൽ എതിർ ദിശയിൽ വന്ന ശ്യാം കുമാറിന്‍റെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ശ്യാംകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


