
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ നിർദ്ദേശം നിലവിലുള്ളതിനാൽ ഫ്ലക്സ് ബോർഡുകളോ ബാനറുകളോ നിയമവിരുദ്ധമായി സ്ഥാപിക്കാൻ പാടില്ലാത്തതാണ്. ആയതിനാൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും പൊതുനിരത്തുകളിലും സർക്കാർ ഭൂമികളിലും അനധികൃത ഫ്ലക്സ് ബോർഡുകളോ ബാനറുകളോ ഇനി സ്ഥാപിക്കാൻ പാടുള്ളതല്ല.
അത്തരത്തിൽ ശ്രദ്ധയിൽപ്പെടുന്ന മുഴുവൻ ഫ്ലക്സുകൾ, ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊങ്കാല നോഡൽ ഓഫീസറായ സബ് കളക്ടർ നിർദ്ദേശിച്ചു.


