
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ കോട്ടയം ഇടമറ്റത്ത് വച്ചാണ് അപകടം നടന്നത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം അടുത്തുള്ള കലുങ്കിൽ ഇടിക്കുകയുമായിരുന്നു.
കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് അപകടത്തിൽ മരിച്ചത്.ബസ് ഇറക്കം ഇറങ്ങുന്നതിനിടെയാണ് ഡ്രൈവർ കുഴഞ്ഞുവീണത്. തുടർന്ന് റോഡരികിലെ കലുങ്കിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറുകയായിരുന്നു. ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് സാരമുള്ളതല്ല.


