spot_imgspot_img

സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

Date:

തിരുവനന്തപുരം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കേരള പദയാത്ര സംഘടിപ്പിക്കും.

“സാഹോദര്യ കേരള പദയാത്ര” എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പദയാത്ര ഏപ്രിൽ 19-ന് തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 27 ന് കോഴിക്കോട് സമാപിക്കും.

സംസ്ഥാന പദയാത്രയുടെ ഭാഗമായി വിവിധ മുനിസിപ്പാലിറ്റി / പഞ്ചായത്ത് /കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കൾ നേതൃത്വം നൽകുന്ന പദയാത്രകളും നടക്കും. യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങളും പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച, നവോത്ഥാന ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിലെ സന്ദർശനം, കലാപരിപാടികൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.

യാത്ര ഉയർത്തുന്ന ആശയത്തെ മുൻനിർത്തി പാർട്ടി ഘടകങ്ങൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. സാഹോദര്യ കേരള പദയാത്ര ഉയർത്തുന്ന വിഷയങ്ങളെ മുന്നിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വിവിധ ജില്ലകളിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കും. മെയ് 27 ന് കോഴിക്കോട് ജില്ലയിൽ സാഹോദര്യ കേരള പദയാത്രയ്ക്ക് പൊതു സമ്മേളനത്തോടെ സമാപനം കുറിക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp