
കോട്ടയം: കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. വ്യവസായിയും തിരുവാതുക്കൽ സ്വദേശിയുമായ വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്.രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരു മൃതദേഹം ഹാളിലുമായിരുന്നു കണ്ടെത്തിയത്. ഇരുവരുടെയും മുഖത്ത് ആയുധമുപയോഗിച്ചുള്ള മുറിവുകളുണ്ട്.
എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. രാവിലെ ജോലിക്കെത്തിയ ജോലിക്കാരിയാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസ് അന്വേഷിക്കാനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.


