spot_imgspot_img

പാക് പൗരൻമാർക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി

Date:

ഡൽഹി: പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ സാധുവായ വിസകളും റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിലവിലുള്ള പാക് പൗരൻമാരായ വിസ ഉടമകൾ രാജ്യം വിടാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. അംഗീകൃത ദീർഘകാല വിസ (LTV), നയതന്ത്ര, ഔദ്യോഗിക വിസകൾ കൈവശമുള്ള വ്യക്തികൾക്ക് ഇന്ത്യയിൽ തുടരാം.

മെഡിക്കൽ വിസ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാർക്ക് 2025 ഏപ്രിൽ 29 അർദ്ധരാത്രി വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.ഈ വിഭാഗത്തിലുള്ളവർ 29 ന് അർദ്ധരാത്രിക്ക് ശേഷം ഇന്ത്യയിൽ തുടരാൻ പാടില്ല. പഞ്ചാബിലെ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്സ് (ഐ സി പി) അടച്ചിരിക്കുകയാണ്. ഏപ്രിൽ 30 വരെ പാകിസ്ഥാൻ പൗരന്മാരെ അട്ടാരി അതിർത്തിയിലെ ഐ സി പി വഴി പോകാൻ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് റെഡ‍് സോണായി പ്രഖ്യാപിച്ചു....

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം...

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ചുമതലയേറ്റു. മുൻ കെപിസിസി...

സി പി ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു; ചന്തവിള മധു സെക്രട്ടറി

തിരുവനന്തപുരം: സിപിഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ചന്തവിള മധുവിനെ...
Telegram
WhatsApp