spot_imgspot_imgspot_img

ശാന്തിഗിരിയിൽ നാൽപ്പത്തിയൊന്നാം സന്ന്യാസദീക്ഷാ വാർഷികം ഒക്ടോബർ 2 ന്

Date:

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ നാൽപ്പത്തിയൊന്നാമത് സന്ന്യാസദീക്ഷാ വാർഷികദിനം ഒക്ടോബർ 2 വ്യാഴാഴ്ച) സമുചിതമായി ആഘോഷിക്കും. രാവിലെ 6 മണിയുടെ ആരാധനയോടെയാകും ചടങ്ങുകൾ ആരംഭിക്കുക.

7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി, 10 മണിക്ക് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും. 12 മണിക്ക് ആരാധന, തുടർന്ന് നടക്കുന്ന ദീക്ഷാവാർഷികം സമ്മേളനം മുൻ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി എന്നിവർ സമ്മേളനത്തിൽ മഹനീയ സാന്നിദ്ധ്യമാകും.

മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ഷിജു ഖാൻ, കെ.പി.സി.സി. അംഗം അഡ്വ. ജെ.എസ്. അഖിൽ, എബ്രഹാം തോമസ്, റാണി മോഹൻദാസ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ആർ. സഹീറത്ത് ബീവി, ബിജെപി തിരുവനന്തപുരം നോർത്ത് ജനറൽ സെക്രട്ടറി എം.ബാലമുരളി, അനിൽചേർത്തല, സബീർ തിരുമല, ബ്രഹ്‌മചാരി അരവിന്ദ്.പി, പ്രമോദ്. എം.പി, കുമാർ.ജെ.നായർ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിക്കും.

ഉച്ചയ്ക്ക് ഗുരുപൂജയും അന്നദാനവും. വൈകുന്നേരം 6 ന് ദീപപ്രദക്ഷിണം.

നൂറുകണക്കിന് ഗുരുഭക്തർ പങ്കെടുക്കുന്ന പത്ത് ദിവസത്തെ വിപുലമായ പരിപാടകളോടെയാണ് ഇത്തവണയും ദീക്ഷാവാർഷികം ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച പ്രാർത്ഥാനാസങ്കൽപ്പങ്ങൾക്കും സത്സംഗത്തിനും ചൊവ്വാഴ്ച തുടക്കമായിരുന്നു. പ്രാർത്ഥനയ്ക്ക് മുന്നോടിയായി ഗുരുസ്ഥാനീയ ശിഷ്യപൂജിത ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾക്കും ബ്രഹ്‌മചര്യ സംഘത്തിനും ദർശനം നൽകി ദീക്ഷ സങ്കല്പം അറിയിച്ചു. തുടർന്ന് എല്ലാ ദിവസവും രാവിലെ ആറിനും വൈകിട്ട് ആറു മണിയുടെ ആരാധനയ്ക്ക് ശേഷവും താമര പർണ്ണശാലയിൽ സന്യാസി സന്യാസിനിമാരുടേയും ബ്രഹ്‌മചാരി ബ്രഹ്‌മചാരിണിമാരുടെയും പ്രത്യേക പ്രാർത്ഥനയും പുഷ്പസമർപ്പണവും നടന്നുവരികയാണ്.

ബ്രാഞ്ചാശ്രമത്തിന്റെ ചുമതല വഹിക്കുന്നവരും കേരളത്തിനു പുറത്ത് വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരുമായ സന്ന്യാസി സന്ന്യാസിനിമാർ കേന്ദ്രാശ്രമമായ പോത്തൻകോട് എത്തിച്ചേർന്നിട്ടുണ്ട്. എല്ലാ ദിവസവും രാത്രി 8 ന് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘ ഗുരു- അനുഭവത്തിന്റെ ആത്മസാക്ഷ്യം ‘ എന്ന വിഷയത്തിൽ നടന്നുവരുന്ന സത്സംഗത്തിനും ദീക്ഷാവാർഷിക ദിനത്തിൽ സമാപനമാകും.

1984 ഒക്ടോബർ നാലിനാണ് ശാന്തിഗിരിയിൽ പ്രഥമസന്ന്യാസദീക്ഷാ കർമ്മം നടന്നത്. 31 ശിഷ്യന്മാർക്ക് ജാതിയോ മതമോ ഗോത്രമോ പരിഗണിക്കാതെ നവജ്യോതിശ്രീകരുണാകരഗുരു ദീക്ഷ നൽകി. ‘ഗുരുധർമ്മപ്രകാശസഭ’എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു കല്പിച്ച പേര്. തുടർന്ന് എല്ലാവർഷവും വിജയദശമി ദിനത്തിൽ സന്ന്യാസദീക്ഷാ വാർഷികം സമുചിതമായി ആഘോഷിക്കുന്നു. പുതുതായി ദീക്ഷ സ്വീകരിക്കുന്നവർക്ക് ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നൽകും.പേരിനൊപ്പം പുരുഷൻമാർക്ക് ജ്ഞാന തപസ്വി’ എന്നും സ്ത്രീകൾക്ക് ‘ജ്ഞാന തപസ്വിനി’ എന്നുമാണ് നാമകരണം ചെയ്യപ്പെടുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...
Telegram
WhatsApp