spot_imgspot_imgspot_img

തിരുവനന്തപുരത്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

Date:

തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 37കാരന് 18 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. ഷമീർ എന്ന ബോംബെ ഷമീറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ സ്‌പെഷ്യൽ കോടതി കഠിന തടവിനും തൊണ്ണൂറായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

ജഡ്ജ് അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരവും നല്കണമെന്ന് വിധിയിൽ പറയുന്നു. 2023 ലെ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ ചേച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ സഹായിക്കാൻ വന്നതായിരുന്നു കുട്ടി.

രാത്രിയിൽ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങിയ പ്രതി ഫോൺ നമ്പർ കരസ്ഥമാക്കി. പിന്നീട് ഓട്ടോയിൽ പിടിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചപ്പോൾ അത് വഴി ബൈക്കിൽ വന്ന രണ്ട് പേർ ഇത് കാണുകയും ബൈക്ക് നിർത്തിയപ്പോൾ പ്രതി ഓട്ടോ എടുത്ത് കുട്ടിയുമായി കടന്നുകളയുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ഇയാൾ കുട്ടിയെ തമ്പാനൂരിൽ ഇറക്കിവിട്ട് ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. റോഡിൽ നിന്ന് കുട്ടി പൊട്ടികരയവേ ബൈക്കിൽ പിന്തുടർന്നയാൾ കാര്യം ചോദിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp