
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് 15 നാവും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.
പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്.
പത്താം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. ജസ്റ്റിസ് കെ ബാബുവിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷന്‍റെ എതിർപ്പ് തള്ളിയാണ് കോടതി താത്ക്കാലിക ഉത്തരവിറക്കായത്. ഇത് പൊലീസിന് തിരിച്ചടിയാണ്. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്.







