
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. അതേസമയം പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
കേസിലെ ഏഴാം പ്രതിയും എട്ടാം പ്രതിയും കുറ്റവിമുക്തരായി. എല്ലാ വകുപ്പുകളിലും ആദ്യ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അതേസമയം ഗൂഢാലോചനയിലും ബാലസംഗത്തിലും ദിലീപിന് പങ്കില്ലെന്ന് കോടതി കണ്ടെത്തി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഏഴാം പ്രതി ശരത്തിനും കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനാൽ ഇവരെ കുറ്റവിമുക്തരാക്കി.
ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.







