spot_imgspot_imgspot_img

കഴക്കൂട്ടത്തെ നാല് വയസുകാരൻ്റെ കൊലപാതകം; അമ്മയുടേയും സുഹൃത്തിൻ്റേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Date:

തിരുവനന്തപുരം: നാടിനെ നടുക്കിയ കഴക്കൂട്ടത്തെ നാല് വയസുകാരന്റെ കൊലപാതകത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം. സംഭവത്തിൽ പ്രതികളായ അമ്മയുടേയും സുഹൃത്തിൻ്റേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കുട്ടിയുടെ അമ്മ പശ്ചിമബംഗാൾ സ്വദേശിയായ മുന്നി ബീഹവും സുഹൃത്ത് തൻബീർ ആലവുാണ് കേസിലെ പ്രതികൾ. കൊലപാതകത്തിൽ അമ്മയുടെ പങ്കും പരിശോധി‌ച്ച ശേമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുക. ഇവരെ കഴിഞ്ഞ ദിവസം കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരെയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് പിന്നാലെയാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടത്ത് താമസിച്ചുവരികയായിരുന്ന ബംഗാള്‍ ഹേലാഗച്ചി സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദര്‍ (നാല്) മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞ് ഉണര്‍ന്നില്ലെന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp