കൊളംബോ : ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും. സിംഗപൂരിലാണ് ഇപ്പോൾ ഗോതബയ രാജപക്‌സെ ഉള്ളതെന്നാണ് റിപോർട്ടുകൾ. രാജിവെച്ചാൽ പകരക്കാരനാരാകും എന്നതാണ് രാജ്യത്തെ ചർച്ചകൾ. മാലിദ്വീപിലാണ് ആദ്യം ഗോതബയ രാജപക്‌സെ അഭയം തേടിയത്.
പിന്നീട് അവിടെ നിന്ന് സിംഗപ്പൂരിലെത്തിയ ഗോതബയ രാജപക്‌സെ പാർലമെന്റ് സ്പീക്കർക്ക് രാജിക്കത്ത് മെയിൽ ചെയ്തതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. താത്കാലിക ചുമതല വഹിക്കുന്ന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള തയ്യാറെടുപ്പിലാണ്.