spot_imgspot_img

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ സമാപനം

Date:

തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നാളെ (15/01) പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ നിർവഹിക്കും.നാളെ (15/01)വൈകുന്നേരം 4. 30ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേരളനിയമസഭ ആദരിക്കും.

മന്ത്രിമാരായ സജി ചെറിയാൻ, ജി ആർ അനിൽ, ആൻറണി രാജു, അഹമ്മദ് ദേവർകോവിൽ , ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, ശശി തരൂർ എം പി, എം എൽ എമാരായ കെ ബി ഗണേഷ് കുമാർ ,കടന്നപ്പള്ളി രാമചന്ദ്രൻ ,അനൂപ് ജേക്കബ്, കോവൂർ കുഞ്ഞുമോൻ , കെ കെ രമ എന്നിവർ സംബന്ധിക്കും. വി ജോയ് എംഎൽഎ നന്ദി അറിയിക്കും.

ഉച്ച തിരിഞ്ഞ് ശരൺകുമാർ ലിംബാളെയുമായി എസ് കുഞ്ഞികൃഷ്ണൻ സംസാരിക്കും. അംബേദ്കർ എ ലൈഫ് എന്ന തന്റെ പുസ്തകത്തെ കുറിച്ച് ശശി തരൂർ എം.പി പുസ്തകോത്സവത്തിൽ സംസാരിക്കും. പുസ്തകോത്സവത്തിന്റെ ഏഴാം ദിവസം ആറോളം പുസ്‌തക പ്രകാശനങ്ങളാണ് നിയമസഭ മന്ദിരത്തിൽ നടക്കുന്നത് . ശ്രീജിത്ത് സാരം​ഗി രചിച്ച ‘കാവ്യനെല്ലിക്ക’ കവിതാസമാഹാരം പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം നിർവഹിക്കും.ശ്രീകണ്ഠൻ കാരിക്കകത്തിന്റെ ‘സ്വച്ഛഭവനം’ പ്രൊഫ.അലിയാർ പ്രകാശനം ചെയ്യും. ‘ഹിസ്റ്ററി ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ കേരള സിൻസ് ഇൻഡിപെൻഡൻസ്’ എന്ന ‍ഡോ.​ഗോപകുമാരൻ നായർ എൻ രചിച്ച പുസ്തകം ‍ഡോ.ജി ​ഗോപകുമാർ പ്രകാശനം ചെയ്യും. ഡോ.അജിത് ബാബുവിന്റെ ‘വേ​ഗവർത്തമാനം’, മ്യൂസ് മേരിയുടെ ‘മേരീസ് മ്യൂസിം​ഗ്സ്’ , ജി.ആർ ഇന്ദു​ഗോപന്റെ ‘വാട്ടർ ബോഡി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

എഴുത്തിലെ സ്ത്രീസഞ്ചാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ച ചന്ദ്രമതി മോഡറേറ്റ് ചെയ്യും. കെ.പി സുധീര, തനൂജ ഭട്ടതിരി, കെ.രേഖ, വി.കെ ദീപ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് ഇലക്ടറൽ എക്സ്പിരിമെന്റ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ എന്ന വിഷയത്തിൽ റോമാൻസൺ പ്രിന്റിം​ഗ് ആൻഡ് പബ്ലിഷിം​ഗ് ​ഹൗസ് സംഘടിപ്പിക്കുന്ന പാനൽ ചർച്ച ഡോ.​ഗോപകുമാരൻ നായർ എൻ മോഡറേറ്റ് ചെയ്യും. പ്രൊഫ.ജി ​ഗോപകുമാർ, പ്രൊഫ. വി.കാർത്തികേയൻ നായർ, ഡോ.അനിൽ കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

വി.ഷിനിലാലിന്റെ ഡി.സി ബുക്സ് പുറത്തിറക്കിയ ​’ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ ഡോ.മനോജ് വെള്ളനാട്, ജ്യോതി ശങ്കർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് പ്രശസ്ത സം​ഗീതജ്ഞരായ ഹിഷാം അബ്​ദുൾ വഹാബ്, ​ഗായത്രി അശോകൻ എന്നിവർ ഒന്നിക്കുന്ന ‘മെഹ്ഫിൽ ​ദർബാർ’ മെ​ഗാഷോയും സമാപന ദിവസത്തെ കൂടുതൽ വർണാഭമാക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp