spot_imgspot_imgspot_img

പ്രേം നസീർ ചലച്ചിത്ര താരനിശ ജനുവരി 16 ന്

Date:

തിരുവനന്തപുരം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ 34ാം അനുസ്മരണവും ചലച്ചിത്ര താരനിശയും ജനുവരി 16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. കുഞ്ചൻ ഉൾപ്പെടെയുള്ള വമ്പൻ താരനിരയാണ് പ്രേം നസീർ 5ാം മത് ചലച്ചിത്ര പുരസ്ക്കാരം സ്വീകരിക്കാനെത്തുന്നത്. സ്പീക്കർ എ.എൻ . ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്യും.

മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജനാധിപത്യ കേരള കോൺഗ്രസ് മണ് ഡലം പ്രസിഡന്റ് പീരു മുഹമ്മദ്, കവി പ്രഭാവർമ്മ, സൂര്യ കൃഷ്ണമൂർത്തി, ഉദയസമുദ്ര ചെയർമാൻ രാജശേഖരൻ നായർ, നിംസ് മെഡിസിറ്റി എം.ഡി. ഫൈസൽ ഖാൻ , കണ്ണൂർ എയ്റോസീസ് എം.ഡി. ഡോ: ഷാഹുൽ ഹമീദ്, മുൻ ജയിൽ ഡി.ഐ.ജി. സന്തോഷ്, ചലച്ചിത്ര പ്രവർത്തകരായ ടി.എസ്.സുരേഷ് ബാബു, ദർശൻ രാമൻ, ശ്രീലതാ നമ്പൂതിരി, വഞ്ചിയൂർ പ്രവീൺകുമാർ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും.

കാസർക്കോട് മാർത്തോമ ബധിര സ്കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന നൃത്തവിരുന്നും, ചലച്ചിത്ര പിണണി ഗായകൻ കൊല്ലം മോഹൻ നയിക്കുന്ന സംഗീത സന്ധ്യയും വൈകുന്നേരം 5 മണി മുതൽ തുടങ്ങും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp