മംഗലപുരം: എ.എൻ.സി.ടി മംഗലപുരം തോന്നയ്ക്കൽ മൗലാന അബുൽ കലാം ആസാദ് ട്രസ്റ്റും മദ്രസ ലൈബ്രറി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റമളാൻ സംഗമവും തഹ്ഫീളുൽ ഖുർആൻ അക്കാദമി ഉൽഘാടനവും 5- മത് വാർഷിക സമ്മേളനവും സംഘടിപ്പിച്ചു.
അതോടൊപ്പം ഖുർആൻ പാരായണ മത്സരവും റമളാൻ സന്ദേശവും ചികിത്സ ധന സഹായവും റിലീഫ് കിറ്റ് വിതരണവും നടത്തി.
എ.എൻ.സി.ടി ട്രസ്റ്റ് ഉലമ കമ്മിറ്റി ചെയർമാൻ അൽഹാജ് എ.എം.ബദറുദ്ധീൻ മൗലവിയുടെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് മദ്രസ ലൈബ്രറി അങ്കണത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമിൻ കണിയാപുരം മേഖല പ്രസിഡന്റ് മൗലവി നാസറുദ്ധീൻ നദ് വി ഉൽഘാടന കർമ്മം നിർവഹിച്ചു. എ.എൻ.സി.ടി സെക്രട്ടറി തോന്നയ്ക്കൽ മൗലവി സബീർ അൽമനാരി സ്വാഗതം പറഞ്ഞു.
അൽഹാഫിസ് സ്വാലിഹ് മുസ്‌ല്യാർ (എ.എൻ.സി.ടി തഹ്ഫീളുൽ ഖുർആൻ അക്കാദമി) ഖിറാഅത്ത് നടത്തി. കല്ലൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി സമീർ അൽബാഖവി കുടവൂർ, റമളാൻ സന്ദേശം നിർവഹിച്ചു. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അൽ അമീൻ, ഫാരിസ് സുൽഫിക്കർ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം ചികിത്സ ധന സഹായവും റിലീഫ് കിറ്റ് വിതരണവും നടത്തി.
എ.എൻ.സി.ടി തഹ്ഫീളുൽ ഖുർആൻ അക്കാദമി പ്രിൻസിപ്പാൾ അൽഹാഫിസ് ഷാഫി മുസ്‌ലിയാർ, തോന്നയ്ക്കൽ വാർഡ് മെമ്പർ എസ്.ജയ, കൊട്ടറക്കരി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ത്വാഹ അൽ ഖാസിമി, സുധീഷ്ലാൽ, ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ബഷറുല്ലാഹ്, അൽഹാഫിസ് ജാബിർ അസ്ഹരി, ബുഹാരി മന്നാനി, എ.എൻ.സി.ടി അംഗങ്ങളായ തോന്നയ്ക്കൽ നസീർ മൗലവി, റഈസ് അൽ ഹിഷാമി, മുസമ്മിൽ അൽമനാരി, അൽ അമീൻ മൗലവി എന്നിവർ ആശംസകളർപ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ എ.എൻ.സി.ടി സദർ മുഅല്ലിം നൗഷാദ് അലി മുസ്‌ലിയാർ നന്ദി പറഞ്ഞു.