spot_imgspot_img

ധാരണാപത്രം ഒപ്പുവച്ചു

Date:

spot_img

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ)യും ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ)യും സംയുക്തമായി Social Dialogue and Industrial Relations – Diploma Course നടത്തുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. പൊതുവിദ്യഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഐ.എൽ.ഒ ക്ക് വേണ്ടി ഐ.എൽ.ഒ ഇന്ത്യൻ മേധാവി സതോഷി സസാകിയും കിലെക്കുവേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസും Social Dialogue and Industrial Relations – Diploma Course സംയുക്തമായി നടത്തുന്നതിന് ധാരണാപത്രത്തിൽ ഒപ്പ് വച്ചു.

ഇന്ത്യയിൽ ആദ്യമായാണ് ഐ.എൽ.ഒ ഒരു സംസ്ഥാന സർക്കാരിന് കീഴിലുള്ള ലേബർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രത്തിൽ ഏർപ്പെടുന്നത്. ഈ സഹകരണം കിലെയുടെയും തൊഴിൽ വകുപ്പിന്റേയും ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന നാഴികക്കല്ലാണ്. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള യോജിപ്പുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് Social Dialogue and Industrial Relations – Diploma Course എന്നും KILE-ILO പങ്കാളിത്തം കേരളത്തിൽ കൂടുതൽ സമ്പന്നവും സമത്വത്തിൽ അധിഷ്ഠിതവുമായ തൊഴിൽ മേഖലയ്ക്ക് വഴിയൊരുക്കട്ടെ എന്നും ചടങ്ങിൽ സന്നിദ്ധനായിരുന്ന തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഐ.എൽ.ഒ ഇന്ത്യൻമേധാവി സതോഷി സസാകി കേരള സർക്കാരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും കിലെയുമായുള്ള സഹകരണം ഫലപ്രദമായി തന്നെ മുന്നോട്ട് പോകുമെന്നും പറഞ്ഞു. കേരളത്തെ ആദ്യ child labour free സ്റ്റേറ്റായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് എന്നും അതിനുവേണ്ട നടപടികൾ കൈക്കൊള്ളുകയാണെന്നും ലേബർ സെക്രട്ടറി അജിത്കുമാർ ഐ.എ.എസ് ആശംസാവേളയിൽ പറഞ്ഞു.

കിലെ ചെയർമാൻ കെ.എൻ.ഗോപിനാഥ് സ്വാഗതവും എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ എൻ മാധവൻ ഐ.എ.എസ്, പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ.രവിരാമൻ, കിലെ റിസർച്ച് കോർ കമ്മിറ്റി ചെയർമാൻ പ്രൊഫ. എസ്.കെ.ശശികുമാർ, ഐ.എൽ.ഒ-ഐ.റ്റി.സി ഡെപ്യൂട്ടി ഡയറക്ടർ ജിയൂസെപെ സെഫോള എന്നിവർ ആശംസയും അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp