spot_imgspot_img

ചാന്ദ്രസ്പന്ദനങ്ങൾ തൊട്ടറിഞ്ഞ്; ചാന്ദ്ര രഹസ്യങ്ങളിലേക്ക് ചന്ദ്രയാൻ -3

Date:

spot_img

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ക​ടു​ത്ത ചൂ​ടും മേ​ൽ​മ​ണ്ണി​ൽ നി​ന്നു താ​ഴേ​ക്കു നീ​ങ്ങു​മ്പോ​ൾ ക​ടു​ത്ത ശൈ​ത്യവുമാണ് അനുഭവപ്പെടുന്നതെന്ന് ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ളി​പ്പെ​ട്ടു. ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം ശേ​ഖ​രി​ച്ച ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ ഇ​താ​ദ്യ​മാ​യി ഇ​സ്രൊ പു​റ​ത്തു​വി​ട്ടു.

താ​പ​നി​ല വ്യ​തി​യാ​നം പ​രി​ശോ​ധി​ക്കാ​ൻ വി​ക്രം ലാ​ൻ​ഡ​റി​നൊ​പ്പ​മു​ള്ള ചാ​സ്‌​തേ (ച​ന്ദ്രാ​സ് സ​ർ​ഫ​സ് തെ​ർ​മോ​ഫി​സി​ക്ക​ൽ എ​ക്സ്പെ​രി​മെ​ന്‍റ്) എ​ന്ന ഉ​പ​ക​ര​ണം താ​പ​വ്യ​തി​യാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ത​യാ​റാ​ക്കി​യ ഗ്രാ​ഫാ​ണ് ഇ​സ്രൊ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

മേ​ൽ​മ​ണ്ണി​നു തൊ​ട്ടു​മു​ക​ളി​ലു​ള്ള ഭാ​ഗം, മേ​ൽ​മ​ണ്ണ്, തൊ​ട്ടു​താ​ഴെ​യു​ള്ള ഭാ​ഗം എ​ന്നി​വ​യി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ താ​പ​നി​ല വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ഇ​സ്രൊ. ഉ​പ​രി​ത​ല​ത്തി​ൽ ‌‌നി​ന്നു താ​ഴേ​ക്കു നീ​ങ്ങു​മ്പോ​ൾ താ​പ​നി​ല പെ​ട്ടെ​ന്നു താ​ഴു​ന്നു. ഉ​പ​രി​ത​ല​ത്തി​ൽ 50-60 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നോ​ട​ടു​ത്താ​ണു താ​പ​നി​ല. 80 മി​ല്ലി​മീ​റ്റ​ര്‍ താ​ഴേ​ക്ക് എ​ത്തു​മ്പോ​ള്‍ താ​പ​നി​ല മൈ​ന​സ് 10 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ലേ​ക്കെ​ത്തു​ന്ന​താ​യി ഗ്രാ​ഫി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

അ​തേ​സ​മ​യം, ഉ​പ​രി​ത​ല​ത്തി​നു തൊ​ട്ടു​മു​ക​ളി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഇ​സ്രൊ ശാ​സ്ത്ര​ജ്ഞ​ൻ ബി.​എ​ച്ച്.​എം. ദാ​രു​കേ​ശ പ​റ​ഞ്ഞു. 20-30 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് തങ്ങൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 70 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് അ​വി​ടെ​യെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ഉ​പ​രി​ത​ല​ത്തി​ൽ നി​ന്നു പ​ത്തു സെ​ന്‍റി​മീ​റ്റ​ർ വ​രെ മ​ണ്ണി​ൽ തു​ള​ച്ചു​ക​യ​റി പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ 10 സെ​ൻ​സ​റു​ക​ളാ​ണു​ള്ള​ത്. വി​ക്രം സാ​രാ​ഭാ​യ് സ്‌​പെ​യ്സ് സെ​ന്‍റ​റി​ലെ സ്‌​പെ​യ്സ് ഫി​സി​ക്‌​സ് ല​ബോ​റ​ട്ട​റി​യും ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ഫി​സി​ക്ക​ല്‍ റി​സ​ര്‍ച്ച് ല​ബോ​റ​ട്ട​റി​യും സം​യു​ക്ത​മാ​യാ​ണ് ചാ​സ്‌​തേ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ന്ദ്ര​ന്‍റെ അ​ന്ത​രീ​ക്ഷം, മ​ണ്ണ്, ധാ​തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശാ​സ്ത്ര സ​മൂ​ഹ​ത്തി​നു ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്നു കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ് പ​റ​ഞ്ഞു. സാ​ന്ദ്ര​ത കു​റ​ഞ്ഞ താ​പ​രോ​ധി​യാ​യ റി​ഗോ​ലി​ത്ത് (ച​ന്ദ്ര​നി​ലെ പാ​റ​ക​ളു​ടെ പാ​ളി) ഭാ​വി ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​യാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​വി​ട​ത്തെ താ​പ​വ്യ​തി​യാ​ന​ങ്ങ​ൾ ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നു നി​ർ​ണാ​യ​ക​മെ​ന്നും മ​ന്ത്രി വിശദീകരിച്ചു.

ചാ​ന്ദ്ര പ​ക​ലി​ലും രാ​ത്രി​യും ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ താ​പ​നി​ല​യി​ൽ വ​ലി​യ തോ​തി​ലു​ള്ള വ്യ​തി​യാ​ന​ങ്ങ​ളാ​ണു സം​ഭ​വി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 100 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലെ​ത്തു​ന്ന താ​പ​നി​ല ചാ​ന്ദ്ര​രാ​ത്രി​യി​ൽ 100 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴേ​ക്ക് അ​തി​വേ​ഗം മാ​റും.

അ​ഞ്ചു മു​ത​ൽ 20 വ​രെ മീ​റ്റ​ർ ക​ന​ത്തി​ലു​ള്ള മേ​ൽ​മ​ണ്ണി​ൽ നി​റ​യെ സു​ഷി​ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, വാ​യു ഇ​ല്ലാ​ത്ത​തു​മൂ​ലം ഉ​പ​രി​ത​ല​ത്തി​ലെ ചൂ​ട് ഉ​ള്ളി​ലേ​ക്കെ​ത്തി​ല്ല. ഉ​പ​രി​ത​ല​ത്തി​ലെ ചൂ​ട് താ​ഴെ​യു​ള്ള പാ​ളി​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടാ​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്.

പേ​ട​ക​ത്തി​ലെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന കാ​ലാ​വ​ധി 14 ദി​വ​സ​മാ​ണ്. ഇ​തി​നി​ട​യി​ല്‍ പ​ര​മാ​വ​ധി പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി വി​വ​ര​ങ്ങ​ള്‍ ഭൂ​മി​യി​ലേ​ക്ക​യ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 10 ദി​വ​സം കൂ​ടി​യാ​ണ് പ​ഠ​ന​ത്തി​നാ​യി ഇ​നി ബാ​ക്കി​യു​ള്ള​ത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp