spot_imgspot_imgspot_img

യുവതി ജീവനൊടുക്കി; ഭർത്താവ്  റഹീസ്‌ഖാൻ അറസ്റ്റിൽ

Date:

പോത്തൻകോട്: ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ഭർത്താവ് റഹീസ്‌ഖാനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയയെ (27)  ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൗഫിയയുടെ സഹോദരൻ നൗഫലിന്റ  പരാതിയിൽ നൗഫിയയുടെ ഭർത്താവായ റഹീസ്ഖാനെ പോലീസ്  പോത്തൻകോട് പൊലീസ് കേസെടുത്തിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മാറ്റിയിരുന്നു.

റഹീസ്ഖാൻ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനിടെ മോർച്ചറിയിലെത്തിയ റഹീസ്‌ഖാൻ നൗഫിയയുടെ പിതാവിനെ അവിടെ വച്ചു മർദ്ദിക്കുക കൂടി ചെയ്തു. തുടർന്നാണ് പൊലീസ് ഇയാളെ ചന്തവിളയിൽ വച്ചു  കസ്റ്റഡിയിൽ എടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടത്തിന്റെ ദേഹപരിശോധന  സമയത്തു പൊലീസ് കണ്ടെത്തിയ ചില വിവരങ്ങളെ തുടർന്നാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മൂന്ന് വർഷം മുമ്പാണ് കുടുംബ വീട്ടിനോട് ചേർന്ന ചായ്പിൽ ഇവർ താമസമാക്കിയത്. രണ്ടുവർഷം മുൻപ് മദ്യപിച്ചു  ഇതേ  വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ റഹീസ്‌ഖാൻ്റെ പേരിൽ  പൊലീസ് കേസുമുണ്ടു്. 12 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ടു വള്ളക്കടവ് വലിയ പള്ളിയിൽ ഖബറടക്കി.

 

 

ചിത്രം : മരിച്ച നൗഫിയയും അറസ്റ്റിലായ ഭർത്താവ് റഹീസ്ഖാനും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp