spot_imgspot_img

ആരോഗ്യ രംഗത്ത് കൂടുതൽ തസ്‌തികകൾ അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ

Date:

ചവറ: ആരോഗ്യരംഗത്ത് കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് കൂടുതൽ തസ്തികകൾ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചവറ ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാർ ആശുപത്രികൾ വിദേശികളെ പോലും ആകർഷിക്കുന്ന നിലവാരത്തിലാണ്.

അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാരിന്റെ പ്രധാന നേട്ടം. എല്ലാ മേഖലയിലും കേരളത്തിന് പുരോഗതിയാണ്. നീതി അയോഗിന്റെ റിപ്പോർട്ടുകൾ ഇത് ശരി വെക്കുന്നു. ജാതി -മത വിത്യാസമില്ലാതെയുള്ള കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം രാജ്യത്തിന് മാതൃകയാണ്. ഈ അന്തരീക്ഷമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഡോ. സുജിത് വിജയൻ പിള്ള എം എൽ എയുടെ 2021-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട്കൂടിയ കെട്ടിടം നിർമ്മിച്ചത്. ചവറ കെഎംഎംഎല്ലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിൽ പഞ്ചകർമ ചികിത്സയ്ക്കായി പ്രത്യേക കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്.

ഡോ. സുജിത് വിജയൻ പിള്ള എം എൽ എ അധ്യക്ഷനായി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആർ സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് സോഫിയ സലാം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി സുധീഷ്കുമാർ, എസ് സോമൻ, ചവറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ റഷീദ്, എസ് ലതികാ രാജൻ, ആർ ആൻസി, കെഎംഎംഎൽ എം.ഡി ജെ ചന്ദ്രബോസ്,
ഭാരതീയ ചികിത്സവകുപ്പ് ജില്ലാ ഓഫിസർ ഡോ അസുന്താ മേരി തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സി പി ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു; ചന്തവിള മധു സെക്രട്ടറി

തിരുവനന്തപുരം: സിപിഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ചന്തവിള മധുവിനെ...

തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു....

തീവ്രവാദം തുടച്ചുനീക്കി അതിർത്തിയിലെ വെല്ലുവിളികളവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക്‌ ഐ എൻ എൽ പിന്തുണ

തിരുവനന്തപുരം: രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള തീവ്രവാദപ്രവർത്തനങ്ങളെ തുടച്ചുനീക്കാനും അതിർത്തിയിലെ വെല്ലുവിളികളെ അവസാനിപ്പിക്കാനുമുള്ള...

പത്മശ്രീ ജേതാവ് സുബ്ബണ്ണ അയ്യപ്പൻ നദിയിൽ മരിച്ച നിലയിൽ

മൈസൂര്‍:  ഡോ. സുബ്ബണ്ണ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തി. 70 വയസായിരുന്നു....
Telegram
WhatsApp