spot_imgspot_img

ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ്ജ് രാജിവെക്കുക; വിമൻ ജസ്റ്റിസ് മൂവ്മെൻറ്റ്

Date:

spot_img

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം വേദന സഹിച്ച് ചികിത്സതേടിയലഞ്ഞ യുവതിയോട്, ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ്ജ് നൽകിയ മറുപടി അങ്ങേയറ്റം ലജ്ജാകരമാണ്.

നിയമസഭയിൽ കെ.കെ.രമ എം.എൽ.എ. ഹർഷിന ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ അമ്പത് ലക്ഷം കൊടുക്കുമോ എന്ന ചോദ്യത്തിന്,
ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ വീണജോർജ്ജ് നൽകിയ
മറുപടി സർക്കാർ നിയമ നടപടിയിലൂടെ നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നാണ്. ഉത്തരവാദിത്ത ബോധമുള്ള മന്ത്രി എന്ന നിലയിൽ നിയമപരമായ ഇടപെടലിനൊപ്പം അവർ ആവശ്യപ്പെട്ട തുക നഷ്ടപരിഹാരമായി വാങ്ങിക്കൊടുക്കലുമാണ് വേണ്ടത്.

പ്രതികളെ അറസ്റ്റ് ചെയ്താലും ജാമ്യത്തിലിറക്കാനും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ആരോഗ്യ വകുപ്പിന്റ്റെ ഇടപെൽ നടന്നിട്ടുള്ളത്. നിയമ സഭയിൽ മന്ത്രി വീണ ജോർജ്ജ് നൽകിയ മറുപടി നീതിക്ക് വേണ്ടി പോരാട്ടം നയിക്കുന്ന ഹർഷിനയെ പരിഹസിക്കുന്നതാണ്. കേരളത്തിലെ സാധാരണക്കാരുടെ നേരേ നഷ്ടപരിഹാരമുൾപ്പെടെ നീതിയുടെ വാതിൽ കൊട്ടിയടക്കുന്ന മന്ത്രിയുടെ മറുപടി നവോത്ഥാന കേരളത്തിന് അപമാനമാണെന്നും മന്ത്രി വീണജോർജ്ജ് രാജിവെക്കണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഹർഷിനക്ക് പൂർണ്ണ നീതി ഉറപ്പാക്കുക, അർഹമായ നഷ്ടപരിഹാരം ഉടൻ നല്കുക എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ബുധനാഴ്ച സമരസമിതി നടത്തിയ സത്യാഗ്രഹത്തിന് വിമൻ ജസ്റ്റിസ് നെതാക്കൾ ഐക്യദാര്‍ഢ്യം അർപ്പിച്ചു.
സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം റ്റി.എൽ,സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പിഷാരടി, കോഴിക്കോട് ജില്ലാപ്രസിഡന്റ്റ് മുബീന വാവാട്, ജില്ലാ വൈസ്പ്രസിഡറ്റ് സലീന ടീച്ചർ, സെക്രട്ടറി സഫിയ ടീച്ചർ, ജില്ലാനേതാക്കളായ സഫീറ, സെമീന, തിരുവനന്തപുരം ജില്ലാ നേതാവ് സുലൈഖ,ഷാമില തുടങ്ങിയവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp