spot_imgspot_img

28ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

Date:

spot_img

തിരുവനന്തപുരം: 28ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 8 മുതല്‍ 15 വരെയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് ഐ എഫ് എഫ് കെ സംഘടിപ്പിക്കുന്നത്. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. എന്നാൽ ഇത്തവണ ഡെലിഗേറ്റ് ഫീസ് ഉയർത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി. പതിനെട്ട് ശതമാനം ജി എസ് ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക്.

പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഓൺലൈൻ രജിസ്ട്രേഷന് പുറമെ മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം.

എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി...

കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട്...

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ...

തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. അസം സ്വദേശിയാണ്...
Telegram
WhatsApp