spot_imgspot_img

ക്ഷേമപ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളുമാണ് ജനസമ്മതിക്ക്‌ കാരണം: മുഖ്യമന്ത്രി

Date:

കോഴിക്കോട്: ഒരു ഭാഗത്ത്‌ ക്ഷേമപ്രവർത്തനങ്ങളും മറ്റൊരു ഭാഗത്ത്‌ വികസനപ്രവർത്തനങ്ങളും ചേർന്ന് വലിയ രീതിയിൽ വികസനം സാധ്യമാക്കിയതാണ് സർക്കാരിന്റെ ജനസമ്മതിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നവകേരള സദസ്സിന്റെ ബാലുശ്ശേരി മണ്ഡലംതല പരിപാടി ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ എല്ലാ ഭാഗത്തും വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നു. അത് ജനങ്ങളുടെ ആവശ്യമാണ്‌. നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കുള്ള വികസന പ്രവർത്തനങ്ങൾ പ്രതീക്ഷയോടെയാണ് ആളുകൾ കാണുന്നത്.

നേരത്തെ പല കാര്യങ്ങളിലും പുരോഗതി നേടിയ സംസ്ഥാനത്തിന് പക്ഷെ കാലാനുസൃതമായ മാറ്റത്തിന് പകരം സ്തംഭനാവസ്ഥയാണ് ഉണ്ടായത്. ഇതോടെ നമുക്ക് യശസ്സ് നേടിത്തന്ന പല രംഗങ്ങളിലും പിന്നാക്കം പോയി. ആളുകൾ നിരാശയിലായി. ഈ ഘട്ടത്തിലാണ് 2016 ൽ ഇടതുസർക്കാർ അധികാരത്തിൽ വന്നതും പ്രകടനപത്രികയിലെ മാറ്റങ്ങൾ ഒന്നൊന്നായി നടപ്പാക്കി ജനസമ്മതിയാർജ്ജിച്ചതും.

കേരളത്തെ വലിയ തോതിൽ വികസിപ്പിച്ച് ആധുനിക കാലത്തിന് ചേരുന്ന പുതിയ കേരളം-നവകേരളം-സൃഷ്ടിക്കുക എന്നതാണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കനത്ത മഴയെ കൂസാതെ ബാലുശ്ശേരിയിൽ തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങൾ സദസ്സ് ആളുകൾ നെഞ്ചേറ്റി എന്നാണ് തെളിയിക്കുന്നത്. നാടിനെ പൂർണമായാണ് ജനം നെഞ്ചേറ്റുന്നത്. അതുകൊണ്ടാണ് നവകേരള സദസ്സ് നടക്കുന്ന എല്ലായിടങ്ങളിലും ഇത്ര വലിയ ജനപങ്കാളിത്തം, മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കേരളീയരാകെ ഒന്നിച്ച് നവകേരള സദസ്സ് നടത്തുക എന്നതായിരുന്നു ലക്ഷ്യം. കാരണം ഇത് സർക്കാർ പരിപാടിയാണ്. പക്ഷവ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചു പൊതുആവശ്യങ്ങൾ ഉയർത്തുക, സംസ്ഥാനം നേരിടുന്ന ഗൗരവമുള്ള പ്രശ്നങ്ങൾ ജനസമക്ഷം അവതരിപ്പിക്കുക തുടങ്ങിയവയാണ് ഉദ്ദേശിച്ചത്. എന്നാൽ പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...

കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ സ്കൂളുകളിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ...

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...
Telegram
WhatsApp