spot_imgspot_img

നാഷണൽ ബേസ്ബോൾ ഫൈവ്സ് ചാമ്പ്യൻഷിപ്പ്: കേരളത്തിനു മൂന്നാം സ്ഥാനം

Date:

പഞ്ചാബ്:പഞ്ചാബിൽ നടന്ന ഒന്നാമത് സീനിയർ നാഷണൽ ബേസ്ബോൾ ഫൈവ്സ് ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി . ലീഗ് റൗണ്ടിൽ കേരളം ഗോവയെ മൂന്നേ പൂജ്യത്തിനും ആസാമിനെ 8- 0 പരാജയപ്പെടുത്തി പ്രീക്വാർട്ടർ മത്സരത്തിൽ പ്രവേശിച്ചു.

പ്രീക്വാർട്ടർ മത്സരത്തിൽ കേരളം മഹാരാഷ്ട്രയെ പൂജ്യത്തിന് തോൽപ്പിക്കുകയും കോർട്ടർ മത്സരത്തിൽ കടക്കുകയും ചെയ്തു.

വാശിയേറിയ കോട്ടർ മത്സരത്തിൽ കേരളം ജമ്മുകശ്മീരിനെ 4 -2 എന്ന സ്കോറിൽ പരാജയപ്പെടുത്തി. സെമി ഫൈനലിൽ കേരളം രാജസ്ഥാനോട് 2- 1 മാർജിനിൽ വാശിയേറിയ പോരാട്ടത്തിൽ പരാജയപ്പെട്ടു

മൂന്നാം സ്ഥാനത്തിനായിട്ടുള്ള മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ ഏഴ് പൂജ്യത്തിന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി.  ഐ പി ബിനുവാണ്‌ കേരള ടീമിന്റെ മാനേജർ. രാജേഷ് കുമാർ എൻ കെ, ആദർശ് രമേശ് എന്നിവരാണ് കേരളത്തിന്റെ പരിശീലകർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ എന്‍ഡിപിഎസ്...

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം; 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. വെള്ളിയാഴ്ച്ച...

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച...
Telegram
WhatsApp