spot_imgspot_img

ജനപങ്കാളിത്തോടെ കഴക്കൂട്ടത്തെ കർഷക സംഗമവും കിസാൻ മേളയും

Date:

കഴക്കൂട്ടം: നവകേരള സദസ്സിന് മുന്നോടിയായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും സംഘടിപ്പിച്ചു. 1500 ലധികം കർഷകരും കർഷക തൊഴിലാളികളും പങ്കെടുത്ത കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ സ്പീക്കറും മുൻ മന്ത്രിയുമായ എം. വിജയകുമാർ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ മുൻ കൃഷി മന്ത്രി വി. എസ് സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.

സർക്കാർ സ്ഥാപനങ്ങൾ , കൃഷിക്കൂട്ടങ്ങൾ, കർഷകർ, നവ സംരംഭകർ തുടങ്ങിയവരുടെ കാർഷിക പ്രദർശനവും വിപണനവും നടന്നു.

ചെമ്പഴന്തി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഓഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ

എൽ.എസ് സാജു ,വി.എസ് പത്മകുമാർ , ഡി.രമേശൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. അനിൽകുമാർ ,ആത്മ പ്രൊജക്ട് ഡയറക്ടർ ടി.മിനി, എൻ.ഡബ്ല്യൂ ഡി.പി.ആർ.എ ഡെപ്യൂട്ടി ഡയറക്ടർ ആർ. കൃഷ്ണകുമാരി , കഴക്കൂട്ടം കൃഷി അസിസ്റ്റൻറ് ഡയറക്ടർ റീജ.എസ് ധരൻ എന്നിവരും പരിപാടിയിൽ സന്നിഹിതരായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത്...

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...
Telegram
WhatsApp