പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൻ വർദ്ധനവ്. ഞായറാഴ്ച മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ്. തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു.
കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ശബരിമലയില്‍ അനുഭവപ്പെട്ടത്. ഒരു സീസണിൽ ഒരു ദിവസം പതിനെട്ടാം പടി ചവിട്ടുന്ന ഏറ്റവും ഉയർന്ന സംഖ്യയാണ് ഇന്നലെ ആയത്. 100969 പേരാണ് ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. തുടർച്ചയായ അവധി ദിനങ്ങളും മണ്ഡല പൂജ അടുത്തതുമാണ് തിരക്ക് വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടിവരുന്നു. ഒരു മിനുറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്. നിലയ്ക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.