spot_imgspot_img

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാലിന്യ മുക്തമാകുന്നു

Date:

തിരുവനന്തപുരം:ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ശുചിത്വ – സൗന്ദര്യവത്കരണ പദ്ധതികൾ ഒരുങ്ങുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വ്യാപകമായി മാലിന്യ മുക്തമാക്കുകയാണ്. ഇതിന് മുന്നോടിയായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ശുചിത്വ സമിതി യോഗം ചേർന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 36 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചർച്ച ചെയ്തു.

കോവളം, വർക്കല ഉൾപ്പെടുന്ന ബീച്ചുകൾ, പാർക്കുകൾ, ഡാമുകൾ, മ്യൂസിയം, മൃഗശാല തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ, പൊതു ശുചിമുറികൾ, ശരിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ബോർഡുകൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി ഇവിടങ്ങളിൽ സ്ഥാപിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും ഇത്തരം കേന്ദ്രങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. സഞ്ചാരികൾക്ക് വൃത്തിയുള്ളതും മനോഹരവുമായ വിനോദ ഇടങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്ത പൂർണമായ വിനോദസഞ്ചാര സംസ്‌കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അടിയന്തരം, ഹ്രസ്വകാലം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് മാലിന്യ മുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, നിയമ നടപടികൾ എന്നിവ ഉൾപ്പെട്ട ബോർഡുകൾ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ഥാപിക്കുക, മാലിന്യ കുനകൾ നീക്കം ചെയ്യുക, പൊതുശുചിമുറികൾ കേടുപാടുകൾ തീർത്ത് ഉപയോഗയോഗ്യമാക്കുക, പൊതുശുചിമുറികളോടൊപ്പം സാനിറ്ററി മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കർശനമായി നിരോധിക്കുക എന്നിവയാണ് അടിയന്തര ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നിർവഹണം.

മാലിന്യ സംസ്‌കരണ സംവിധാനങ്ങളെപ്പറ്റി സന്ദർശകരോട് നേരിട്ട് സംസാരിച്ച് ബോധവത്കരണം നടത്തുന്നതിനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ടൂറിസം ക്ലബുകൾ, യുവജനക്ഷേമ ബോർഡ് വോളണ്ടിയേഴ്‌സ്, എൻ.എസ്.എസ് യൂണിറ്റുകൾ, യുവജന സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ എന്‍ഡിപിഎസ്...

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം; 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. വെള്ളിയാഴ്ച്ച...

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച...
Telegram
WhatsApp