spot_imgspot_img

ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതി

Date:

ഡൽഹി: ഇലക്‌റ്ററൽ ബോണ്ട് അസാധുവാക്കി സുപ്രീം കോടതി വിധി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് കോടതി അറിയിച്ചു. മാത്രമല്ല ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ 2018ലെ പൊതു ബജറ്റിലാണ് ഇലക്‌ടറൽ ബോണ്ട് സ്കീം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. എന്നാൽ ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത്...

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...
Telegram
WhatsApp