spot_imgspot_img

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മേഖലയുടെ ഇടപെടല്‍ നിയന്ത്രണത്തോടെയെന്ന് ഉറപ്പ് വരുത്തും: മുഖ്യമന്ത്രി

Date:

spot_img

കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സാമൂഹ്യ നിയന്ത്രണത്തോടെയുള്ള സ്വകാര്യ മേഖലയുടെ ഇടപെടൽ ഉറപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മാത്രമല്ല വിദ്യാഭ്യാസ മേഖലയില്‍ പങ്കുവഹിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന് വന്നത്. കേരളത്തില്‍ എല്ലാതലങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. അത് സ്വകാര്യമേഖല തന്നെയാണ്. നമ്മുടെ നിലവാരം വലിയ തോതില്‍ വര്‍ദ്ധിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം പഠന ബോധന രീതികളും ഗുണമേന്മയില്‍ അധിഷ്ഠിതമാക്കണം. സര്‍വ്വകലാശാലയുടെ മികവ് വര്‍ദ്ധിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മികവിന്റെ 30 കേന്ദ്രങ്ങളാണ് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തില്‍ വികസിത മധ്യരാഷ്ട്രങ്ങളുടെതിന് തുല്യമാക്കി വളര്‍ത്തുകയാണ് ലക്ഷ്യമാക്കുന്നത്.

സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലക്കാണ് ഏറ്റവും വലിയ പ്രാമുഖ്യം നല്‍കുന്നത്. തുടര്‍ച്ചയായി പുതിയ അറിവുകള്‍ കരസ്ഥമാക്കി അറിവുകള്‍ ആര്‍ജിക്കുക എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. ഇന്നത്തെ കാലം ലൈഫ് ലോങ് പഠനത്തിന്റെ കാലമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലൈഫ് ലോങ് ലേണിങ്ങ് സെന്ററായി ഭാവിയില്‍ വന്നേക്കാം.

അറിവും ആശങ്കകളും നിര്‍ദേശങ്ങളും പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അറിവും ആശങ്കകളും നിര്‍ദേശങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഇടപെടല്‍, സ്വകാര്യ മേഖലയുടെ ഇടപെടലുകള്‍, സാമൂഹിക വിവേചനം, കോളേജുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, തൊഴിലവസരങ്ങള്‍, സംഘടനാസ്വാതന്ത്ര്യം, ഇ ഗ്രാന്റ്, ഗവേഷക സ്‌കോളര്‍ഷിപ്പ്, ലിംഗ സമത്വം, ലൈഗിംക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തൽ, ആരോഗ്യമേഖലയിലെ സിലബസ് പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു.

പിടിഎ യില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം കൂടി ഉള്‍പ്പെടുത്തി പിടിഎസ്എ എന്നാക്കി മാറ്റുക, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക, കോളേജ് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കി സ്‌പെഷ്യല്‍ കൗണ്‍സിലിംഗ് നല്‍കുക തുടങ്ങി വിവിധ നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ലഭിച്ചു. അറുപതോളം വിദ്യാര്‍ത്ഥികളാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്.

നാല് വര്‍ഷ ബിരുദം; ആശങ്ക വേണ്ട

കേന്ദ്ര നിര്‍ദേശത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് നാല് വര്‍ഷത്തെ ബിരുദ പരിപാടി കേരളത്തില്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാർത്ഥികളോട് വ്യക്തമാക്കി. പ്രൊഫ. ശ്യാം ബി മേനോന്‍ ചെയര്‍മാനായ ഉന്നതവിദ്യഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം നാല് വര്‍ഷത്തെ ബിരുദം രൂപകല്‍പന ചെയ്തത്. മൂന്ന് വര്‍ഷം യാന്ത്രികമായി നാല് വര്‍ഷമായി മാറ്റുന്നതല്ല ഉദ്ദേശിക്കുന്നത്.

പാഠ്യപദ്ധതി, വിനിമയ രീതി ശാസ്ത്രം, പഠനപ്രക്രിയകള്‍, മൂല്യനിര്‍ണയം ഇവയിലെല്ലാം സമൂലമായ മാറ്റം വരുത്തും. നാല് വര്‍ഷത്തെ ബിരുദം നടപ്പിലാക്കുമ്പോള്‍ നൈപുണിയും അഭിരുചിയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അവസാന സെമസ്റ്റര്‍ പൂര്‍ണ്ണമായും പ്രോജക്ട് അധിഷ്ടിത പഠനത്തിനും ഇന്റേണ്‍ഷിപ്പിനും അവസരം ഒരുക്കും. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള സാഹചര്യമാണ് ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്. സാമൂഹ്യ പ്രതിബന്ധത ഉറപ്പുവരുത്തുന്ന കോഴ്‌സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ പരിഗണിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചുമട്ടുതൊഴിലാളി മേഖല സംരക്ഷിക്കുക: കഴക്കൂട്ടം ഉപസമിതി ഓഫീസിന് മുന്നിൽ സമരവുമായി ചുമട്ടുതൊഴിലാളികൾ

തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. കഴക്കൂട്ടം ഉപസമിതി...

പോത്തന്‍കോട് – മംഗലപുരം റോഡ്: 37 കോടിയുടെ നിര്‍മ്മാണ ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു : മന്ത്രി ജി.ആര്‍.അനില്‍

പോത്തന്‍കോട് : നെടുമങ്ങാട് - മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ പോത്തൻകോട്...

ഏഷ്യാ കപ്പ്‌ അണ്ടർ-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍...

കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്

തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ...
Telegram
WhatsApp