തെഹ്‌റാന്‍: ഇറാനെതിരെ തിരിച്ചടി ആരംഭിച്ച് ഇസ്രയേല്‍ സേന. ഇറാൻ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിനെതിരെയാണ് ഇസ്രേൽ രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ എന്ന സ്ഥലമാണ് ഇസ്രേയൽ ആക്രമിച്ചത്. ഇസ്രയേലിന്റഎ മിസൈലുകൾ ഇറാനിൽ പതിച്ചതായിട്ടാണ് റിപ്പോർട്ട്.
മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍. ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസ്സമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധം ആരംഭിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ്.തിരിച്ചടിക്ക് പിന്നാലെ ഇറാൻ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്.