
തിരുവനന്തപുരം : എ കെ ജി സെന്ററിന് നേരെ ഇന്നലെ രാത്രിയിലാണ് ബോംബേറ് നടന്നത്. സ്ഫോടക വസ്തുക്കൾ എറിഞ്ഞ സ്ഥലം ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ആനാവൂർ നാഗപ്പൻ, ടി പി രാമകൃഷ്ണൻ തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി സന്ദശനം നടത്തിയത്. നേതാക്കളുമായുള്ള യോഗത്തിനു ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തിന് സമീപത്തുള്ള എല്ലാ സിസിടിവി ക്യാമറകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.


