തിരുവനന്തപുരം : കേരളത്തിലെ പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് വരുന്നു. ‘സുരക്ഷിത ഭക്ഷണം നാടിൻറെ അവകാശം’ എന്ന കാമ്പയിനിന്റെ ഭാഗമായി ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് സംവിധാനം യാഥാർഥ്യമാക്കുമെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിരിക്കുന്നത്.
ബീച്ചുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ ജനം കൂട്ടംകൂടുന്ന ഇടങ്ങളിൽ ആണ് ഇത്തരം ഹബ്ബുകൾ സ്ഥാപിക്കുവാനായി നിശ്ചയിച്ചിരിക്കുന്നത്. വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ ഒരുക്കാനായി പോകുന്നത്. കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ്. കാസർകോട് ജില്ലയിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ഫൈനൽ ഓഡിറ്റ് നടത്തിയിരുന്നു. തട്ടുകടകൾ , ചെറിയ ഭക്ഷണ ശാലകൾ എന്നിവയാണ് ഇതിന്റെ പരിധിയിൽപ്പെടുന്നത്.