ന്യൂഡൽഹി : രാജ്യത്തെ പാചകവാതക വിലയിൽ നേരിയ കുറവ്. വാണിജ്യ സിലിണ്ടറിന്റെ വിലയിലാണ് നേരിയ വിലകുറവ് ഉണ്ടായിരിക്കുന്നത്. 188 രൂപയുടെ കുറവാണു ഉണ്ടായിട്ടുള്ളത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2035 രൂപയായിരിക്കുകയാണ്.
ഗാർഹിക സിലിണ്ടറിന്റെ വില അതേപടി തന്നെ തുടരുകയാണ് ഇപ്പോഴും. ഡൽഹിയിൽ രണ്ട് മാസത്തിനിടെ 330 രൂപയുടെ കുറവാണ് വാണിജ്യ സിലിണ്ടറിൽ ഉണ്ടായിട്ടുള്ളത്. പാചകവാതകത്തിൽ വിലമാറ്റം ഉണ്ടായിട്ടും ഒരു മാസത്തോളമായി രാജ്യത്തെ പെട്രോൾ ഡീസൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.