spot_imgspot_imgspot_img

സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിക്കാന്‍ യൂണിമണി ഇന്ത്യ

Date:

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ യൂണിമണി ഇന്ത്യ പ്രമുഖ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി ബിസിനസ് സഹകരണത്തിന് ധാരണയിലെത്തി. യൂണിമണിയുടെ ഇന്ത്യയിലെ 300-ലേറെ ശാഖകളിലൂടെ വിദേശപഠന സംബന്ധമായ സേവനങ്ങളും അനുബന്ധ ധനകാര്യ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യൂണിമണി ഇന്ത്യ സിഇഒയും ഡയറക്ടറുമായ കൃഷ്ണന്‍ ആര്‍ സാന്റമോണിക്ക മാനേജിംഗ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേലിന് ധാരണാപത്രം കൈമാറി. യൂണിമണി ഇന്ത്യ സിഎഫ്ഒ മനോജ് മാത്യു, ഫോറെക്‌സ് ബിസിനസ് ഹെഡ് പ്രകാശ് ഭാസ്‌കര്‍, ഏജന്‍സി ബിസിനസ് ഹെഡ് ഷാജുമോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് വരും വര്‍ഷങ്ങളില്‍ പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യതയെന്നും യൂണിമണി ഇന്ത്യ സിഇഒയും ഡയറക്ടറുമായ കൃഷ്ണന്‍ ആര്‍ അഭിപ്രായപ്പെട്ടു. മണി ട്രാന്‍സ്ഫര്‍, വിദേശ ധനവിനിമയം തുടങ്ങിയ സേവനങ്ങളില്‍ 25 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയാണ് യൂണിമണി ഇന്ത്യ. കമ്പനിയുടെ വിദേശ പണമിടപാടുകളില്‍ ഭൂരിഭാഗവും വിദേശ സര്‍വകലാശാലകളിലെ പേയ്‌മെന്റ്‌റുകളാണ്. ഉപഭോക്താക്കളില്‍ നിന്നും വിദേശ വിദ്യാഭ്യാസം സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുമുണ്ട്. സാന്റമോണിക്കയുമായുള്ള സഹകരണം വിദേശ വിദ്യാഭ്യാസ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സഹായിക്കുമെന്നും കൃഷ്ണന്‍ പറഞ്ഞു.

യൂണിമണിയുടെ വിപുലമായ ശൃംഖലയും സാന്റമോണിക്കയുടെ വൈദഗ്ധ്യവും, വിദേശ വിദ്യാഭ്യാസം കാംക്ഷിക്കുന്നവര്‍ക്ക് വരും വര്‍ഷങ്ങളില്‍ മികച്ച അനുഭവം പ്രദാനം ചെയ്യുന്നതാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp