spot_imgspot_imgspot_img

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

Date:

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച് സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയർ സുജ വിഎസിനെ സിപിഐ പ്രവർത്തകർ ആദരിച്ചു. ഇവർ താമസിക്കുന്ന പാങ്ങപ്പാറ എ കെ ജി നഗറിലെ വീട്ടിലെത്തിയാണ്
പാങ്ങപ്പാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ
ആദരം നൽകിയത്. മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന നിരവധി ആശുപത്രികളിലും സ്ഥാപനങ്ങളിലും ദീർഘകാലമായി ജല ലഭ്യതയെ കുറിച്ച് വ്യാപക പരാതികൾ ഉണ്ടായിരുന്നു. ആർസിസി, ശ്രീചിത്ര,
മെഡിക്കൽ കോളേജ് ആശുപത്രി, എസ് എ ടി ആശുപത്രി, ഡെന്റൽ കോളേജ്, ആരോഗ്യ സർവകലാശാല, മെഡിക്കൽ കോളേജ്, നഴ്സിങ് കോളേജ്, വിവിധ ഹോസ്റ്റലുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ടിവിടെ.

പണ്ടേ സ്ഥാപിച്ചിരുന്ന ബട്ടർഫ്ലൈ വാൽവുകൾ നിരന്തരം കേടാവുന്ന അവസ്ഥയായിരുന്നു . പുതിയ എ ഇ ആയി സുജ ചാർജെടുത്ത ശേഷം
ഒന്നര വർഷത്തിനുള്ളിൽ
പഴയ മുഴുവൻ വാൽവുകളും യുദ്ധകാലടിസ്ഥാനത്തിൽ സർക്കാർ
അനുമതി വാങ്ങി മാറ്റിയാണ് എല്ലാ സ്ഥാപനങ്ങൾക്കും പരാതിയില്ലാതെ
ശുദ്ധജലവിതരണം സുഗമമാക്കിയത്.

ട്രെയിനേജ്‌ സിസ്റ്റവും വാട്ടർ സപ്ലൈയും ഒരുമിച്ച് പ്രവർത്തിക്കുന്ന ഓഫീസ് ആണ് മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റിയുടെ പി എച്ച് സെക്ഷൻ. ഇവിടെ പ്രവർത്തിക്കുന്ന ട്രീറ്റ്മെൻറ് പ്ലാന്റിന്റെ മികവാർന്ന പ്രവർത്തനത്തിന് കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത്പദ്ധതിയുടെ പ്രത്യേക അംഗീകാരവും ഫണ്ടും സമീപകാലത്ത് ലഭിച്ചിരുന്നു.

ഈ രണ്ടു വിഭാഗങ്ങളിലുമായി ഓവർസിയർ,പമ്പ് ഓപ്പറേറ്റർ, പ്ലംബിങ് സൂപ്പർവൈസർ, പ്ലാൻറ് ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലായി
32ജീവനക്കാരാണ് ജോലി നോക്കുന്നത്.
അത്യാവശ്യ സേവന വിഭാഗമായ ഇവിടെ ജലവിതരണം കുറ്റമറ്റതായതോടെ
എല്ലാ ജീവനക്കാരും ജോലികളിൽ സംതൃപ്തരാണെന്നും ഇത്രയും വലിയൊരു കാമ്പസ്സിൽ ജലം എത്തിക്കുന്നതിൽ അവരുടെ സഹകരണം പ്രധാനമാണെന്നും
സുജ വി.എസ് പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp